maruti suzuki ertiga limited introduced

ന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ മുന്‍നിരയിലുള്ള മാരുതി സുസുക്കി തങ്ങളുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ടിഗയുടെ പരിമിതക്കാല പതിപ്പിനെ അവതരിപ്പിച്ചു. അകത്തും പുറത്തുമായി നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പുതിയ എര്‍ടിയ്ക്ക് 7.85 ലക്ഷമാണ് ദില്ലി എക്‌സ്‌ഷോറൂം വില.

2012ല്‍ ഇന്ത്യയിലവതരിച്ച എര്‍ടിഗ മാരുതിയുടെ വിജയംകണ്ട മോഡലുകളില്‍ ഒന്നായിരുന്നു. മൂന്നു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഇതിനകം തന്നെ വിറ്റഴിച്ച എര്‍ടിഗയുടെ പരിഷ്‌കരിച്ചൊരു മോഡലാണിപ്പോള്‍ അവതരിച്ചിരിക്കുന്നത്

ആകര്‍ഷക ബോഡി കളറില്‍ അലോയ് വീല്‍, ക്രോം ഫോഗ് ലാമ്പ്, ക്രോം ബോഡി സൈഡ് മോള്‍ഡിംഗ് എന്നീ എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ് പുതുമകളായി നല്‍കിയിട്ടുള്ളത്.

ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, വുഡന്‍ ഫിനിഷിംഗ് സ്‌റ്റൈലിംഗ് കിറ്റ്, ഡ്യുവല്‍ ടോണ്‍ സ്റ്റിയറിംഗ് വീല്‍ കവര്‍, വൈറ്റ് ആംബിയന്റ് ലൈറ്റ്, കുഷ്യന്‍ പില്ലോ, സീറ്റ് കവര്‍ എന്നിവ നല്‍കി അകത്തളത്തിന് ഒരു പ്രീമിയം ലുക്ക് നല്‍കിയിട്ടുണ്ട്.

വിഎക്‌സ്‌ഐ, വിഡിഐ വേരിയന്റുകളില്‍ എക്വിസിറ്റ് മെറൂണ്‍, സില്‍കി സില്‍വര്‍, സുപീരിയര്‍ വൈറ്റ് എന്നീ ആകര്‍ഷക നിറങ്ങളിലായിരിക്കും എര്‍ടിഗയുടെ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാവുക.

മികവുറ്റ ഫീച്ചറും, ഡ്രൈവിംഗ് അനുഭൂതിയും,സാങ്കേതികതയും അതുപോലെ അതിവിശാലതയേറിയ അകത്തളവുമുള്ള ഒരു വാഹനമാണ് എര്‍ടിഗ എന്ന് കമ്പനി മാര്‍ക്കെറ്റിംഗ് തലവന്‍ ആര്‍ എസ് കലാസി അഭിപ്രായപ്പെട്ടു

Top