ഗുജറാത്ത് ശാലയില്‍ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ച് മാരുതി സുസുക്കി

maruti baleno

റ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഗുജറാത്ത് ശാലയില്‍ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തരത്തില്‍ ബലേനൊയുടെയും, സ്വിഫ്റ്റിന്റെയുമൊക്കെ ലഭ്യത കൂടുതല്‍ മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2018-19 കാലയളവില്‍ ഗുജറാത്ത് ശാലയില്‍ നിന്ന് രണ്ടര ലക്ഷത്തോളം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് സുസുക്കിയുടെ കണക്കുകൂട്ടലെന്ന് സീനിയര്‍മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ എസ് കാല്‍സി വ്യക്തമാക്കി. പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണു ഗുജറാത്ത് ശാലയില്‍ നിന്നും പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ഈ മാര്‍ച്ചിനകം ഗുജറാത്ത് ശാലയില്‍ നിന്നും ഒന്നര ലക്ഷത്തോളം കാറുകള്‍ പുറത്തിറങ്ങുമെന്നാണു മാരുതി പ്രതീക്ഷിക്കുന്നത്.

Top