മാരുതി സുസൂക്കി 2018 സിയാസ് വിപണിയില്‍ ; വില 8.19 ലക്ഷം

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയുടെ ഏറ്റവും പുതിയ മോഡല്‍ 2018 വേര്‍ഷന്‍ സിയാസ് വിപണിയിലെത്തി. 8.19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

1.5 ലിറ്റര്‍ പവര്‍ ആണ് പെട്രോള്‍ എഞ്ചിനുള്ളത്. 105 പി എസ് പവറാണുള്ളത്. ഡീസല്‍ എഞ്ചിനില്‍ 1.3 ലിറ്റര്‍ പവറാണുള്ളത്. മാരുതി സുസൂക്കിയുടെ മറ്റ് മോഡലുകളുടേതു പോലെയാണ് ഡീസല്‍ എഞ്ചിനിലേത്. സിയാസിന്റെ എക്‌സ്റ്റീരിയറില്‍ പുതിയ ബമ്പേര്‍സും, ഫ്രണ്ട് ലാമ്പുമാണുള്ളത്. പ്രീമിയം ഡാഷ് ബോര്‍ഡാണ് ഇന്റീരിയറില്‍ എടുത്തു പറയാനുള്ളത്.

സിഗ്മ, ഡെല്‍റ്റാ, സെറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വേരിയന്റുകളില്‍ 2018 സിയാസ് ലഭ്യമാകും. മാരുതി സുസുക്കി സിയാസ് സിഗ്മയുടെ എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ടായിരിക്കും.

നെക്‌സാ ബ്ലൂ, പേള്‍ സാന്‍ഗിറ റെഡ്, പേള്‍ മെറ്റാലിക് ഡിഗ്നിറ്റി ബ്രൗണ്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് മാഗ്ന ഗ്രേ, മെറ്റാലിക് പ്രീമിയം സില്‍വര്‍, പേള്‍ സ്‌നോ വൈറ്റ് എന്നീ ഏഴ് വ്യത്യസ്ത കളറുകളിലാണ് സിയാസ് ഇറങ്ങുന്നത്.

Top