പുത്തന്‍ ‘നെക്‌സ ബ്ലൂ’ നിറത്തില്‍ മാരുതി ബലെനോയും ഇഗ്‌നിസും

nexa-blue-baleno

ലെനോയ്ക്കും ഇഗ്‌നിസിനും പുത്തന്‍ ‘നെക്‌സ ബ്ലൂ’ നിറവുമായി മാരുതി. പ്രീമിയം നെക്‌സ ഹാച്ച്ബാക്കുകള്‍ വിപണിയില്‍ ഉടനെത്തുമെന്നാണ് സൂചന. നിലവിലുള്ള അര്‍ബന്‍ ബ്ലൂ നിറത്തിന് പകരമായിട്ടാണ് പുതിയ നെക്‌സ ബ്ലൂ ഒരുക്കിയിരിക്കുന്നത്.

ഇതോടെ ആറു നിറങ്ങളാണ് മാരുതി ഇഗ്‌നിസില്‍ ലഭ്യമാവുക. ടിന്‍സല്‍ ബ്ലൂ, ഗ്ലിസ്റ്ററിംഗ് ഗ്രെയ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, അപ്ടൗണ്‍ റെഡ് എന്നീ നിറങ്ങളും ഇഗ്‌നിസില്‍ തിരഞ്ഞെടുക്കാം.

ബലെനോയില്‍ നെക്‌സ ബ്ലൂ ഉള്‍പ്പെടെ ഏഴു നിറങ്ങളാണ് ലഭ്യമാവുക. ഗ്രാനൈറ്റ് ഗ്രെയ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, റെയ് ബ്ലൂ, ഒട്ടം ഓറഞ്ച്, പ്രീമിയം സില്‍വര്‍, ഫയര്‍ റെഡ് എന്നിങ്ങനെയാണ് ബലെനോയിലെ മറ്റു നിറങ്ങള്‍.

Top