പുതിയ മാരുതി എര്‍ട്ടിഗ നവംബറോടെ ഇന്ത്യന്‍ വിപണിയില്‍

ertiga

ന്ത്യയില്‍ ഏറ്റവും വില്‍പ്പനയുളള മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ രണ്ടാം തലമുറ പുതിയ മാരുതി എര്‍ട്ടിഗ നവംബറോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വാഹനം ഇന്തോനേഷ്യന്‍ വിപണിയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

പഴയതിലും വലുപ്പം കൂടുതലുണ്ട് പുതിയ എര്‍ട്ടിഗയ്ക്ക്. പുതിയ ഡിസൈനിങ്ങും സ്‌റ്റൈലിങ്ങുമുള്ള രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായി രൂപസാമ്യമുണ്ട്. തികച്ചും പുതിയൊരു മോഡല്‍ എന്നു പറയിക്കും വിധം ബാഹ്യരൂപത്തില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡ് അടക്കമുള്ള ഇന്റീരിയര്‍ ഘടകങ്ങളിലും പുതുമയുണ്ട്.

മാരുതിയുടെ മറ്റു പുതിയ മോഡലുകളെപ്പോലെ എബിഎസും രണ്ട് എയര്‍ബാഗുകളും എര്‍ട്ടിഗയുടെ എല്ലാ വകഭേദങ്ങള്‍ക്കുമുണ്ടാകും. ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, ആപ്പിള്‍ കാര്‍ പ്ലേയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ പ്രീമിയം ഫീച്ചറുകള്‍ ഏഴ് സീറ്റര്‍ എസ്!യുവിയുടെ പുതിയ മോഡലില്‍ പ്രതീക്ഷിക്കാം.

സ്വിഫ്ടിന് ഉപയോഗിക്കുന്ന ഹേര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ എര്‍ട്ടിഗയും നിര്‍മിക്കുന്നത്. 4395 മില്ലീമീറ്റര്‍ നീളമുള്ള എംപിവിയ്ക്ക് 1735 മിമീ വീതിയും 1690 മിമീ ഉയരവും ഉണ്ടാകും. 2740 മിമീ ആണ് വീല്‍ബേസ്. ഗ്രൌണ്ട് ക്ലിയറന്‍സ്180 മിമീ ആയി കുറച്ചു.

sമുമ്പ് ഉപയോഗിച്ചിരുന്ന 1 .4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുപകരം പുതിയ 1 .5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ എര്‍ട്ടിഗയ്ക്ക് . 100 ബിഎച്ച്പിയ്ക്ക് മുകളിലായിരിക്കും ഇതിനു കരുത്ത്. ഡീസല്‍ എന്‍ജിനു മാറ്റമുണ്ടാവില്ല. 1 .3 ലീറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന് 89 ബിഎച്ച്പി 200 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സ് കൂടാതെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വകഭേദവും പുതിയ എര്‍ട്ടിഗയ്ക്ക് ഉണ്ടാകും.

6.50 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന വില.

Top