marshes must be notified supreme court

ന്യൂഡല്‍ഹി: രാജ്യത്തെ ചതുപ്പ് നിലങ്ങളും തണ്ണീര്‍ത്തടങ്ങളും വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീം കോടതി. മാര്‍ച്ച് 31നകം നടപ്പിലാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളത്തില്‍ വിജഞാപനം ചെയ്യേണ്ടത് എട്ടു സ്ഥലങ്ങളാണ്. വേമ്പനാട്, അഷ്ടമുടി, ശാംസ്താംകോട്ട എന്നിവ വിജ്ഞാപനം ചെയ്യേണ്ടവയില്‍ ഉള്‍പ്പെടും.

രാജ്യത്താകമാനം 1683 ചതുപ്പ് നിലങ്ങളും തണ്ണീര്‍ത്തടങ്ങളും വിജ്ഞാപനം ചെയ്യണം.

വിജഞാപനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ മടിക്കുന്നുവെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. നിര്‍മാണങ്ങള്‍ തടസ്സപ്പെടുമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭയമാണെന്നും സുപ്രീം കോടതി പറഞ്ഞു.

Top