റമദാന്‍ മാസത്തില്‍ വിലക്കയറ്റം തടയാന്‍ വിപണി നിരീക്ഷണം ശക്തമാക്കുമെന്ന് വാണിജ്യ മന്ത്രാലയം

market

കുവൈറ്റ്: റമദാന്‍ മാസത്തില്‍ വിലക്കയറ്റം തടയുന്നതിന് വിപണി നിരീക്ഷണം ശക്തമാക്കുമെന്ന് വാണിജ്യ മന്ത്രാലയം. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറിയ സ്‌റ്റോറുകളിലുമെല്ലാം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിനെത്തുകയും ചെയ്യും.

സഹകരണ സംഘങ്ങളിലെയും പൊതു വിപണിയിലെയും വില്‍പ്പന പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. രാജ്യത്തൊട്ടാകെ പരിശോധന നടത്തുവാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

അന്യായമായി വില വര്‍ധിപ്പിക്കുന്നുണ്ടോ എന്നതും, കേടായ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടോ എന്നതും സംഘം പരിശോധിക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ പിഴ ചുമത്തല്‍ മുതല്‍ കട അടപ്പിക്കുന്നതു വരെയുള്ള നടപടികള്‍ നേരിടേണ്ടതായി വരും.

Top