maoist getting weapon training in nilabur forest

മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതായി തെളിവ്. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ കൈയില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവുകളില്‍ നിന്നാണ് ആയുധപരിശീലനം നടന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്.

33 പെന്‍ഡ്രൈവുകളാണ് കൊല്ലപ്പെട്ട കുപ്പുസ്വാമി എന്ന ദേവരാജനില്‍ നിന്നും അജിത പരമേശനില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. പെന്‍ഡ്രൈവില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

ഗ്രനേടുകള്‍ അടക്കമുള്ളവ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവും പെന്‍ഡ്രൈവുകളില്‍ നിന്നും ലഭിച്ചു.

ചാര്‍ട്ട് ചെയ്ത മാവോവാദികളുടെ ലിസ്റ്റും പൊലീസിന് ലഭിച്ചു. ചാര്‍ട്ട് പ്രകാരം രാവിലെ 6.50 ന് ഹാജര്‍ വിളിക്കും. 6.50 മുതല്‍ വ്യായാമം, 9 മണിക്ക് പ്രാതല്‍, 9.30 മുതല്‍ പരിശീലനം, 12.30 ന് ഉച്ചഭക്ഷണം, 2.30 മുതല്‍ ക്ലാസ്, 4.30 മുതല്‍ 5.30 വരെ വീണ്ടും പരിശീലനം, 5.30 മുതല്‍ 6.30 വരെ ഗ്രനേഡ് ഉപയോഗിക്കാനുള്ള പരിശീലനം ഇങ്ങനെയാണ് മാവോവാദികളുടെ ഒരു ദിവസത്തെ ചാര്‍ട്ട്. രാത്രി തുടര്‍ന്നും ക്ലാസുണ്ട്.

Top