Maoist commander carrying cash reward of Rs 1 lakh arrested in Chhattisgarh

arrest

റായ്പൂര്‍ : തലയ്ക്ക് ഒരുലക്ഷം രൂപ പ്രഖ്യാപിച്ച മാവോയിസ്റ്റ് കമാന്‍ഡര്‍ ഹഡ്മ മഡ്കം (30) ഇന്നലെ ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ നിന്നും പൊലീസ് പിടിയിലായി.

മാവോയിസ്റ്റിലെ ജന്‍മിലീറ്റ കമാന്‍ഡറില്‍ സജീവ സാന്നിധ്യമായിരുന്ന ഇയാള്‍ കാട്ടെകല്യാണ്‍ മാവോയിസ്റ്റ് ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തകനായിരുന്നു.

സിആര്‍പിഎഫിന്റെ 195ാം ബറ്റാലിയും ജില്ലയിലെ പോലീസ് ഫോഴ്‌സും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഹഡ്മ പിടിയിലായത്.

കഴിഞ്ഞ കാലങ്ങളില്‍ ബസ്തര്‍ മേഖലയില്‍ മാവോയ്സ്റ്റ് നടത്തിയ നിരവധി ആക്രമണങ്ങളില്‍ ഹഡ്മ മഡ്കത്തിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

Top