മാനുഷി ചില്ലര്‍ ലോകസുന്ദരിപ്പട്ടം നേടിയത് മോദി സര്‍ക്കാര്‍ കാരണമാണെന്ന് ശിവസേന

മുംബൈ: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മാനുഷി ചില്ലര്‍ ലോകസുന്ദരിപ്പട്ടം നേടിയത് മോദി സര്‍ക്കാര്‍ കാരണമാണെന്ന് ശിവസേന.

പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് ശിവസേന രംഗത്ത് എത്തിയത്.

മാനുഷി ചില്ലറിന്റെ നേട്ടത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് ഭരണകക്ഷിയില്‍ നിന്ന് ആരും മുന്നോട്ട് വരാത്തത് അത്ഭുതകരമാണെന്നും ശിവസേന മുഖപത്രത്തില്‍ പറയുന്നുണ്ട്

മോദി സര്‍ക്കാര്‍ ദിവ്യശക്തിയോടെയാണ് അധികാരത്തിലേറിയതെന്നും സേന കൂട്ടിച്ചേര്‍ത്തു.

മാനുഷിയുടെ സര്‍നെയിം ചില്ലര്‍ എന്നാണ് എന്നിട്ടും അവര്‍ കിരീടം നേടി. ഇത് നരേന്ദ്ര മോദിയുടേയും നോട്ട് നിരോധന നയത്തിന്റേയും വിജയമാണ്. 500,1000 നോട്ടുകള്‍ നിരോധിച്ചതിനാല്‍ ഇപ്പോള്‍ ജനങ്ങളുടെ കയ്യില്‍ ചില്ലറ മാത്രമാണുള്ളതെന്നും ശിവസേന മുഖപത്രം പരിഹസിച്ചു.

ശശി തരൂര്‍ എം.പിയുടെ ചില്ലറ പരിഹാസം വിവാദമായതിന് പിന്നാലെയാണ് ശിവസേന മുഖപത്രത്തിലെ പരാമര്‍ശം.

Top