മഞ്ജു വാര്യര്‍ ചിത്രം ‘ഉദാഹരണം സുജാത’യുടെ ടീസര്‍ കുഞ്ഞിക്ക പുറത്തിറക്കി

ഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ ഔദ്യോഗികമായി തന്റെ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്തത്.

കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്.

ജോജു ജോര്‍ജും, നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസും ചിത്രത്തിലെത്തുന്നുണ്ട്.

അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതയും ‘ഉദാഹരണം സുജാത’യ്ക്കുണ്ട്.

മധു നീലകണ്ഠന്‍ ആണ് ഈ മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Top