manju warrier statement about actress assault case

കൊച്ചി: നടിക്കു നേരെയുള്ള ആക്രമണം ആസൂത്രിതമെന്ന് വീണ്ടും മഞ്ജു വാര്യര്‍.പ്രതികളെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും മഞ്ജു പറഞ്ഞു.

മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ താന്‍ അഭിനന്ദിക്കുകയാണ്. സംഭവം ആസുത്രിതമാണെന്ന് താന്‍ പറയും മുന്‍പേ മാധ്യമങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞതാണ്, എല്ലാവരെ പോലെ താനും അങ്ങനെ തന്നെ വിശ്വസിക്കുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Top