ഒടിയനില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായി മഞ്ജുവാര്യര്‍ എത്തുന്നു ; ശ്രീകുമാര്‍ മേനോന്‍

Manju warrier

സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ ആരാധാകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. ഒടിയനിൽ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ രൂപമാറ്റവും മറ്റും കണ്ട് പ്രേക്ഷകർ അമ്പരന്നിരിക്കുകയാണ്. ഇനി മഞ്ജുവാര്യരുടെ ലുക്കിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവുപം താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

ചിത്രത്തിൽ മഞ്ജുവാര്യർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും, ഒടിയനില്‍ മഞ്ജു അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച രണ്ട് താരങ്ങള്‍ക്കൊപ്പമാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Top