നയന്‍താരയെ കൊണ്ടുവന്നത് മഞ്ജു വാര്യര്‍ക്ക് പകരക്കാരിയായിട്ടല്ല ; അറിവഴകന്‍

Manju warrier, Nayantara

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയർ തമിഴ് സിനിമയിൽ അറിവഴകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാല്‍ അറിവഴകന്റെ പുതിയ സിനിമയിൽ നായികയായി തമിഴ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര എത്തിയതോടെ മഞ്ജു വാര്യരെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകിയിരിക്കുകയാണ് സംവിധായകന്‍ അറിവഴകന്‍.

‘മഞ്ജു വാര്യര്‍ക്ക് പകരക്കാരിയായിട്ടല്ല നയന്‍താരയെ കൊണ്ടു വന്നതെന്നും, മറിച്ച് മറ്റൊരു സിനിമയിലേക്കാണ് നയന്‍താരയെ കൊണ്ടുവന്നത്, മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയന്‍താരയുടേത് സൈക്കോളജിക്കല്‍ ത്രില്ലറുമാണെന്നും അറിവഴകന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.എന്തായാലും രണ്ട് ലേഡി സൂപ്പര്‍സ്റ്റാറുകളുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Top