‘എഡോ ഗോപാലകൃഷ്ണാ’ തന്നോട് മുട്ടാന്‍ ഞാന്‍ തീര്‍ത്തും വേണ്ടാ എന്ന് മഞ്ജു വാര്യരോ ?

കൊച്ചി: ദിലീപിന്റെ ‘രാമലീല’ സിനിമ കാണാന്‍ പ്രേക്ഷകരോട് പറഞ്ഞ മഞ്ജു വാര്യരുടെ നീക്കം ഒരു ബ്രാന്‍ഡിങ് ബുദ്ധിയാണെന്ന്.

മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയകളില്‍ ‘ബ്രാന്‍ഡിങ്’ വിവാദവും ഇപ്പോള്‍ കത്തി പടരുകയാണ്.

പ്രേം കുമാർ എഴുതിയ വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

അഭിനേത്രി എന്ന നിലയില്‍ അത്ര വലിയ സംഭവമൊന്നുമല്ല മഞ്ജു വാര്യര്‍. ഒരു മാര്‍ക്കറ്റിംഗ് ഐക്കണ്‍ എന്ന നിലയില്‍ സംഭവമാണെന്നത് സത്യം.

ആര്‍ട്ടിസ്‌റ് എന്ന നിലയില്‍ അത്ര വലിയ സംഭവമൊന്നുമല്ല ശ്രീകുമാര്‍ മേനോന്‍. ഒരു ബ്രാന്‍ഡിങ് ബുദ്ധി എന്ന നിലയില്‍ സംഭവമാണെന്നത് സത്യം.

കൃത്യ സമയത്ത് ഉടലെടുത്ത ഇവരുടെ മുന്നണിയാണ് ഒര് ഐക്കണ്‍ എന്ന നിലയില്‍ വാര്യരെയും ഒരു ബ്രാന്‍ഡിങ് മുതലാളി എന്ന നിലയില്‍ മേനോനെയും ഉയരങ്ങളിലെത്തിച്ചത്.

‘ദിലീപിന്റെ ലീല നിങ്ങള്‍ കാണണം’ എന്ന മാഗ്‌നാനിമസ് ആഹ്വാനം ‘സുജാത’യുടെയുടെയും അതു വഴി തന്റെയും വിജയത്തിലേക്കുള്ള കണിശമായ, അഭിനന്ദനാര്‍ഹമായ ബ്രാന്‍ഡിങ് മൂവ് തന്നെയായി വായിക്കാനാണെനിക്കിഷ്ടം. ഒരേ ദിവസം തന്നെയാണ് രണ്ടു പടങ്ങളും റിലീസാവുന്നത്. മഞ്ജുവിനുമുന്നില്‍ മൂന്ന് ഓപ്ഷന്‍സ് ഉണ്ടായിരുന്നു. ഇവയില്‍ ഏത് ഓപ്ഷന്‍ സ്വികരിക്കുന്ന മഞ്ജുവിനെയാവും, മഞ്ജുവിന്റെ സിനിമയെയാവും നമ്മള്‍ സ്വികരിക്കുക എന്നൊന്നാലോചിച്ചാല്‍ കാര്യം ലളിതം.

1. വേറെന്ത് കണ്ടാലും കൊഴപ്പമില്ല; ലീല കാണരുത്.
2. ആരും ‘ലീല കാണരുത്; സുജാത കാണണം.
3. ലീല കാണാതിരിക്കരുത്; സുജാത കാണണം.

ധാര്‍മികതയുടെ വഴിയെങ്കില്‍ അങ്ങനെ, നിയമത്തിന്റെ വഴിയെങ്കില്‍ അങ്ങനെ, സിനിമയുടെ വഴിയെങ്കില്‍ അങ്ങനെ, ‘എഡോ ഗോപാലകൃഷ്ണാ’ തന്നോട് മുട്ടാന്‍ ഞാന്‍ ഞാന്‍ തീര്‍ത്തും വേണ്ടാ എന്ന് പറയുന്ന തന്റേടത്തിന്, അഭിമാനത്തിന് ഒരഭിവാദ്യം.

ഈ നിലപാട് അനല്പമായ ഊര്‍ജം പകരുന്നുണ്ട് അനുസരിക്കാന്‍ മാത്രം ശീലിച്ച ‘നല്ല പാതി’ കള്‍ക്ക്.
………………………………….
കാഴ്ചയുടെ നീതി പുലരട്ടെ.

Top