manju drooling over amalas smile : hope fully c/o saira bhanu

ന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ c/o സൈറ ബാനു വളരെ പ്രതീക്ഷയോടെയാണ് മഞ്ജു കാത്തിരിക്കുന്നത്.

തന്റെ ആരാധന കഥാപാത്രമായ എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ മായ വിനോദിനിയായ അമല അക്കിനേനിയുമായി അഭിനയിച്ചതിന്റെ ത്രില്ലിലാണ് മഞ്ജു.

അമല അക്കിനേനിയുമായുള്ള ആദ്യ കൂടികാഴ്ചയില്‍ തന്നെ അമലയുടെ പുഞ്ചിരിയില്‍ മഞ്ജു മയങ്ങിവീണു.

പരിഭ്രമത്തോടെ കയ്യും കാലും വിറച്ച് അമലയെ ആദ്യമായി കണ്ടത് മഞ്ജു ഇപ്പൊഴും ഓര്‍ക്കുന്നു.പക്ഷെ പേടിക്കേണ്ട ആവശ്യമൊന്നും ഉണ്ടായില്ല വളരെ ശാന്ത സ്വഭാവമുള്ള ഭൂമിയോളം താഴുന്ന്‌ എല്ലാവരോടും പോസിറ്റിവായി സംസാരിക്കുന്ന അമലയെ മഞ്ജുവിന് ഏറെ ഇഷ്ടമായി.

അമലമാമിനൊപ്പം അഭിനയിക്കന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അമലയുടെ ജീവിതത്തില്‍ നിന്നും അഭിനയ ജീവിതത്തില്‍ നിന്നും തനിക്ക് ഒത്തിരി പഠിക്കാനുണ്ടെന്നും മഞ്ജു പറയുന്നു.

മാത്രമല്ല അമലയോടൊപ്പമുള്ള ദിവസങ്ങള്‍ നല്ല അനുഭവമായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

മഞ്ജു മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രം തന്നെയാണ് അമല കൈകാര്യം ചെയ്യുന്നത്.

Top