വാണിജ്യത്തിനപ്പുറം കല ; അന്താരാഷ്ട്ര വിപണിയിലും ആകര്‍ഷണമായി ലോംഗി ഹംപായ് മണ്‍പാത്രങ്ങള്‍

potter

മണിപ്പൂര്‍: മണിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കറുത്ത ലോംഗി ഹംപായ് മണ്‍പാത്ര നിര്‍മ്മാണം അന്താരാഷ്ട്ര വിപണിയിലെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്. മാത്യു സാസ ക്രാഫ്റ്റ് എന്ന പേരോടെ 2007ല്‍ ന്യൂഡല്‍ഹിയില്‍ മാത്യു സാസ ആരംഭിച്ച ലോംഗി ഹംപായ് കളിപ്പാട്ടത്തിന് രാജ്യാന്തര തലത്തില്‍ തന്നെ പ്രശംസ ഏറെയാണ് ലഭിക്കുന്നത്. അദ്ദേഹം ആരംഭിച്ച മാത്യു സാസ ക്രാഫ്റ്റ് എന്ന ഔട്ട്‌ലെറ്റ് ഇന്ന് പേരിലും പ്രശസ്തിയിലും മുന്നില്‍ തന്നെയാണ്.

മണിപ്പൂര്‍ പാത്രനിര്‍മ്മാണത്തിന്റെ ഭാഗമായി ആനുവല്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍, നാഷണല്‍ ഹാന്‍ഡിക്രാഫ്റ്റ് എക്‌സ്‌പൊസിഷന്‍ എന്നിവയെ ഈ ഔട്ട്‌ലെറ്റ് പ്രതിനിധീകരിച്ചിട്ടുമുണ്ട്.

cup

ഈ കറുത്ത ലോംഗി മണ്‍പാത്രങ്ങള്‍ക്ക് പ്രചാരം ഇന്ത്യയില്‍ മാത്രമല്ലെന്നതാണ് പ്രധാന സവിശേഷത. ഓസ്‌ട്രേലിയ, സ്വീഡന്‍, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇവന്‍ പ്രശസ്തന്‍ തന്നെയയാണ്. പുരാതന കലയായ ഈ മണ്‍പാത്ര നിര്‍മ്മാണം ഉഖ്‌രുല്‍ ജില്ലയ്ക്ക് സമീപം മണിപ്പൂരിലെ ലോംഗി ഗ്രാമങ്ങളായ ലോംഗി ഖുള്ളന്‍, ലോങ്പി കാജുയി എന്നിവിടെയാണ് ആരംഭിച്ചത്. മണിപ്പൂരിലെ കുന്നിന്‍ പ്രദേശത്ത് താമസിക്കുന്ന തങ്ഖുല്‍ സമുദായത്തില്‍പെട്ടവരാണ് പ്രധാനമായും ഈ നിര്‍മ്മാണത്തില്‍ മുന്‍പന്തിയിലുള്ളത് .

pot

ലോംഗ്പി ഗ്രാമത്തില്‍ മാത്രം കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള കല്ലുകളും, പ്രത്യേക തരം ബ്രൗണ്‍ നിറത്തിലുള്ള കളിമണ്ണും ഉപയോഗിച്ചാണ് കറുത്ത ലോംഗ്പി മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. മണ്‍പാത്രങ്ങള്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ ശേഖരിച്ച് അത് വേണ്ട വിധം ചേര്‍ത്ത് മികച്ച ആകൃതിയിലാക്കി, മിനുക്കി, സൂര്യപ്രകാശത്തില്‍ ചൂടാക്കി അതിനെ പൂര്‍ണതയില്‍ എത്തിക്കുവാന്‍ നിര്‍മ്മാതാവിന് ആറു ദിവസമാണ് വേണ്ടത്.

പിതാവ് മച്ചിയാന്‍ സാസയില്‍ നിന്നുമാണ് പാത്ര നിര്‍മ്മാണത്തിന്റെ കഴിവുകള്‍ സാസ സ്വന്തമാക്കിയത്. അദ്ദേഹം ഈ രംഗത്ത് ഒരു വിദഗ്ധന്‍ തന്നെയായിരുന്നു. മണിപ്പൂരിലെ സാസ് ഹമ്പായ് മണ്‍പാത്ര പരിശീലന സെന്ററിലെ മികച്ച ശില്‍പിയായ പിതാവിനൊപ്പം 25 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ് മകനായ സാസയും.

tt

സ്‌കൂള്‍ വിട്ട് വന്നതിന് ശേഷം തന്റെ പിതാവ് മാച്ചിയാന്‍ സാസയെ ജോലിയില്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഈ മേഖലയോട് വളരെയധികം താല്പര്യം തോന്നിയിരുന്നുവെന്നും, പിന്നീട് ഇത്തരത്തിലൊരു കല ദൈവം തനിക്കു നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കിയെന്നും, അന്നു മുതല്‍ കലയെ പഠിക്കുകയും വ്യത്യസ്ത പാത്രങ്ങളുടെ രൂപകല്‍പ്പനകളും കലകളും നിര്‍മ്മിക്കുകയും ചെയ്യുകയായിരുന്നെന്നും, അതാണ് തന്റെ വിജയമെന്നും സാസ പറയുന്നു.

റിപ്പോര്‍ട്ട് : ജ്യോതിലക്ഷ്മി മോഹന്‍

Top