ചെക്ക ചിവന്ത വാനത്തില്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ജ്യോതികയും

aravind-jyothika

ണിരത്‌നത്തിന്റെ പുതിയ ചിത്രം ചെക്ക ചിവന്ത വാനം എന്ന സിനിമയില്‍ വന്‍താരങ്ങള്‍ അണിനിരക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. അരവിന്ദ് സ്വാമി, വിജയ് സേതുപതി, അരുണ്‍ വിജയ്, ചിമ്പു,ഐശ്വര്യ രാജേഷ്, ജ്യോതിക, അദിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പുതിയതായി എത്തുന്ന വാര്‍ത്ത അരവിന്ദ് സ്വാമിയുടെ ജോഡിയായി എത്തുന്നത് ജ്യോതികയാണെന്നാണ്.

ആദ്യമായാണ് ജ്യോതിക മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. എന്നാല്‍ ജ്യോതികയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത സിനിമയുടെ അണിയറക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവുമെന്നാണ് സൂചന.

Top