maneka gandhi-vm sudheeran’s statement

തിരുവനന്തപുരം: നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മേനക ഗാന്ധിയുടെ അഭിപ്രായം സമചിത്തതയോടുള്ളതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.

മനുഷ്യജീവനേക്കാള്‍ നായ്ക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം ഒരു ഭരണാധികാരിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

മേനകഗാന്ധി കേരളത്തില്‍ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കട്ടെ.അല്ലാതെ ഇത്തരം ത്വാതിക അഭിപ്രായ പ്രകടനം നടത്തുന്നത് നല്ലതല്ലെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ തെരുവുനായ പ്രശ്‌നം അതീവ ഗുരുതരമാണ്. സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. എന്നാല്‍ അത് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ല.

സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണ്. തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയിലൂടെ ഒരു പരിഹാരമാര്‍ഗം ഉണ്ടാകുന്നത് ആയിരിക്കും ഉചിതം.

എന്നാല്‍ ഈ പ്രശ്‌നത്തിന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതില്‍ നല്‍കിയ സത്യവാങ്മൂലം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നല്ല, ഒട്ടും തൃപ്തികരവുമല്ല.

ഇനിയെങ്കിലും തെരുവുനായകളുടെ കടിയേറ്റ് മരണപ്പെട്ടവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും യഥാര്‍ത്ഥ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലത്തില്‍ ആവശ്യമായ ദേദഗതി വരുത്തി കോടതിയില്‍ നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top