Manchester-United-FC-UEFA-Europa-League

ലണ്ടന്‍: ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗില്‍ തകര്‍പ്പന്‍ ജയം. സോര്യ ലുഹാന്‍സ്‌കിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്.

48–ാം മിനിറ്റില്‍ ഹെന്റിക് മിതാര്യനും കളി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രഹാമോവിച്ചുമാണ് മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയത്.

ഇതോടെ യൂറോപ്പ ലീഗ് നോക്കൗട്ടില്‍ കടക്കാനും യുണൈറ്റഡിനായി. മാഞ്ചസ്റ്ററിനായി ഹെന്റിക് മിതാര്യന്‍ നേടുന്ന ആദ്യ ഗോളായിരുന്നു കളിയില്‍ പിറന്നത്. ഗ്രൂപ്പ് എയില്‍ ഫെനര്‍ബാഷെയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

Top