man attacked police with knife arrested in parris

knife

പാരീസ്: പാരീസില്‍ പോലീസിനു നേരെ കത്തിവീശിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയില്‍ പാരീസിലെ റെയില്‍വേ സ്റ്റേഷനടുത്തുവച്ചാണ് സംഭവം.

രാത്രി പരിശോധനയ്ക്കിറങ്ങിയ പോലീസുകാര്‍ക്കു നേരെ ഇയാള്‍ കത്തിയുമായി ചാടിവീഴുകയായിരുന്നു.

എന്നാല്‍ കൈയിലുണ്ടായിരുന്ന തോക്ക് ചൂണ്ടിയ പോലീസ് അജ്ഞാതനെ അറസ്റ്റ് ചെയുകയായിരുന്നു. നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് സംഭവം.

റെയില്‍വേ ഉദ്യോഗസ്ഥരും പോലീസിനൊപ്പം ചേര്‍ന്നു. പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫ്രാന്‍സിലെങ്ങും ശക്തമായ സുരക്ഷാ ക്രമീകരണങ്ങല്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സംഭവം.

എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകളില്ലെന്നും തോക്കുധാരിയെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top