ആക്ഷനു പ്രാധാന്യം ; ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ‘വമ്പനു’മായി മെഗാസ്റ്റാര്‍ മമ്മൂട്ടി

mammootty

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തുന്നു. ‘വമ്പന്‍’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിര്‍മ്മാതാവ് സര്‍ഗം കബീര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്ന ചിത്രമായിരിക്കും’വമ്പന്‍’.

രജിഷ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 10 മുതല്‍ 15 കോടി വരെയാണ് ‘വമ്പന്‍’ന്റെ ബഡ്ജറ്റ്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍മാരായ പീറ്റര്‍ ഹെയ്‌നും, കനല്‍ കണ്ണനുമാണ് ആക്ഷന്‍ കോറിയോഗ്രഫി നിര്‍വഹിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top