ആന്ധ്രാ മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന മമ്മൂട്ടിയെ വരവേറ്റ് ഹൈദരാബാദ്

mammootty

രുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്ക് സിനിമാ മേഖലയിലേക്കുള്ള മമ്മൂട്ടിയുടെ അരങ്ങേറ്റത്തെ ആവേശത്തോടെ വരവേറ്റ് ഹൈദരാബാദ്. തെലുങ്ക് ചിത്രം യാത്രയുടെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ അത്ഭുതപ്പെടുത്തി ആരാധകര്‍ വരവേറ്റത്. നൃത്തചുവടുകളുമായാണ് അവര്‍ താരത്തെ സ്വീകരിച്ചത്.

ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറ പ്രവര്‍ത്തകര്‍. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

Top