ലീക്കായത് നീക്കി ; പരോളിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

parole

വാഗത സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ഇന്ന് വൈകിട്ട് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ ലീക്കായിരുന്നു. എന്നാല്‍ വീണ്ടും പുതിയ പോസ്റ്റര്‍ പറഞ്ഞ സമയത്തു തന്നെ എത്തിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍.

ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പരോള്‍ ഒരു പൊളിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജിത് പൂജപ്പുരയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Top