മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്‌ളോഗ്; ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ

mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് ഒരു കുട്ടനാടന്‍ ബ്‌ളോഗ് എന്ന് പേരിട്ടു.

ചിത്രം ഹ്യൂമറിനും ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും.

കുട്ടനാട്ടില്‍ ഈ വര്‍ഷം ഒടുവിലായിരിക്കും സിനിമയുടെ ചിത്രീകരണമാരംഭിക്കുന്നത്.

ലക്ഷ്മി റായ്, ദീപ്തി സതി, അനു സിതാര എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ക്ലാസ്‌മേറ്റ്‌സും ചോക്‌ളേറ്റും മെമ്മറീസുമുള്‍പ്പടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച അനന്ത വിഷന്റെ ബാനറില്‍ പി.കെ. മുരളീധരനും ശാന്താ മുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രദീപ് നായരാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ ശ്രീനാഥ് ഈണമിടുന്നു.

സിദ്ദിഖ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ജൂഡ് അന്തോണി ജോസഫ്, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top