മുഹറത്തിന് വിഗ്രഹ നിമജ്ജനം, സംഘപരിവാറിന് മമത ബാനര്‍ജിയുടെ താക്കീത്

mamata

കൊല്‍ക്കത്ത: മുഹറത്തിന് ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകുമെന്ന സംഘപരിവാറിന്റെ പ്രഖ്യാപനത്തിനെതിരേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ താക്കീത്.

ദുര്‍ഗാപൂജയുടെ മറവില്‍ തീക്കളി ഇവിടെ വേണ്ട. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് മുഹറം ആഘോഷങ്ങള്‍ നടക്കുന്നത്. ദുര്‍ഗാ ചടങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം അന്നേ ദിവസമാണെന്നതിനാല്‍ ഹിന്ദു-മുസ്ലീം വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മമത നേരത്തേ അറിയിച്ചിരുന്നു.

ഒക്ടോബര്‍ ഒന്നിന് വൈകിട്ട് ആറുവരെ വിഗ്രഹ നിമജ്ജന ഘോഷയാത്രയോ നിരത്തിലുള്ള മറ്റ് ആഘോഷങ്ങളോ പാടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്താമെന്നും മമത അറിയിച്ചിട്ടുണ്ട്.

Top