Mamata and Arvind Kejriwal were absent in NITI Aayog meet

ന്യൂഡല്‍ഹി : ബംഗള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റേയും അസാന്നിധ്യത്തില്‍ നീതി ആയോഗിന്റെ മൂന്നാം ഭരണസമിതിയോഗം നടന്നു.

കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ അഭിസംബോധനചെയ്ത് സംസാരിച്ചു.

എല്ലാ സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുടേയും സംയുക്ത സഹകരണം ഉണ്ടെങ്കില്‍ മാത്രമേ പുതിയ ഇന്ത്യയെ കെട്ടിപടുക്കാനാകുവെന്ന് പ്രധാന മന്ത്രി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം 27 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.പങ്കെടുത്ത എല്ലാവരും സഭയില്‍ സംസാരിച്ചു.

ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപി- ആം ആദ്മി പാര്‍ട്ടി സ്വരചേര്‍ച്ചയാകാം അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ നിന്നും അകന്നുനിന്നതെന്നാണ്‌ സൂചന.

അടുത്ത 15 വര്‍ഷക്കാലത്തേക്ക് സുസ്ഥിരവും സൗഹൃദവുമായ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന വൈദഗ്ധ്യ വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ജൈവ വൈവിധ്യവും ഉറപ്പാക്കുമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞു.

Top