കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കാന്‍ നീക്കം

ക്വാലാലംപുര്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിനു വേണ്ടി നാല് വര്‍ഷമായി നടത്തിവന്ന തെരച്ചില്‍ ജൂണ്‍ പകുതിയോടെ അവസാനിപ്പിക്കാന്‍ തീരുമാനം.

നേരത്തെ വിമാനത്തിന്റെ അവശിഷ്ടഭാഗങ്ങളെന്നു കരുതുന്നവ മഡഗാസ്‌കര്‍ വരെയുള്ള പ്രദേശത്തുനിന്നു കണ്ടെടുത്തതായി റിപ്പോര്‍ട്ടു വന്നിരുന്നു. എന്നാല്‍ വിമാനം വീണത് എവിടെയാണെന്നതിന്റെ യാതൊരു സൂചനയും കിട്ടിയിരുന്നില്ല.

2014 മാര്‍ച്ച് എട്ടിന് ക്വാലാലമ്പൂരില്‍ നിന്നു ബെയ്ജിംഗിനു പോയ മലേഷ്യയുടെ ബോയിംഗ് 777 വിമാനമാണ്(ഫ്‌ളൈറ്റ് എംഎച്ച്370) 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപ്രത്യക്ഷമായത്. ചൈന, ഓസ്‌ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു തെരച്ചില്‍ നടത്തിയത്.

Top