സൗദിയില്‍ മലയാളി യുവാവ് കവര്‍ച്ചാ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചു

knife

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് കവര്‍ച്ചക്കാരുടെ വെട്ടേറ്റ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരയ്ക്കല്‍ സിദ്ദിഖാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ റിയാദ് അസീസിയ എക്‌സിറ്റ് 22ലെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദിഖിനെ അക്രമിക്കുകയായിരുന്നു. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആ സമയം കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ അരമണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്.

ഉടന്‍ തന്നെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. 20 വര്‍ഷമായി ഇതേ കടയില്‍ ജീവനക്കാരനാണ് സിദ്ദിഖ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദേശ പൗരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Top