ധോണിയുടെ മകളുടെ വൈറലായ പാട്ടിന് പിന്നില്‍ വീട്ടുജോലിക്കാരിയായ മലയാളി !

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ മകള്‍ പാടിയ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന മലയാളം പാട്ട് കുട്ടിയെ പഠിപ്പിച്ചത് മലയാളിയായ വീട്ടുജോലിക്കാരി.

കുഞ്ഞു ധോണി പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

ഒരു മലയാളം പാട്ട് ഇത്ര സ്ഫുടതയോടെ ധോണിയുടെ മകള്‍ സിവ പാടുന്നത് കേട്ട് മലയാളികള്‍പോലും അമ്പരന്നിരിക്കുകയാണ്.

ഇതിനിടയില്‍ സിവ ധോണിയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്താണെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ശ്രീശാന്തിന് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ധോണിയുടെ മലയാളിയായ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എംഎ സതീഷ് ധോണിയുടെ വീട്ടിലെത്തിച്ച മലയാളിയായ ആയയാണ് കുട്ടിയെ പാട്ടു പഠിപ്പിച്ചത്. പാട്ടു പാടുന്ന സിവയുടെ വീഡിയോ ധോണി തന്നെയാണ് സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.

കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരമായ എംഎ സതീഷ് ഇന്ത്യന്‍ സിമന്റ്‌സിലെ വൈസ് പ്രസിഡന്റും,ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസന്റെ അടുപ്പക്കാരനുമാണ്. ഇന്ത്യന്‍ ടീമിന്റെ ലോജിസ്റ്റിക്‌സ് മാനേജരായും സതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ആയയെ ധോണിയുടെ വീട്ടിലെത്തിച്ചതെന്നാണ് സൂചന.

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നു ധോണി. ഇതോടെയാണ് ധോണിയും ഇന്ത്യാ സിമന്റ്‌സും തമ്മിലെ ബന്ധം തുടങ്ങുന്നത്. സതീഷും ധോണിയുമായി അടുത്തതും ചെന്നൈ ടീമില്‍ വച്ചാണ്. പതിയെ ഇന്ത്യന്‍ ക്യാപ്റ്റന്റെ അടുത്ത സുഹൃത്തായി സതീഷ് മാറി. ബിസിനസ് ബന്ധങ്ങള്‍ പോലും ധോണിയും സതീഷും തമ്മിലുണ്ട്. ഇവരുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളാണ്.

ഈ ബന്ധമാണ് ധോണിയുടെ മകളെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനുമായി അടുപ്പിച്ചത്. മലയാളത്തിലെ ഈ ഹിറ്റ് സോങ് ധോണിയുടെ വീട്ടിലെ പ്രിയ പാട്ടാക്കിയതും സതീഷാണ്. തൃശൂര്‍ ജില്ലയിലൂടെ ക്രിക്കറ്റിലെത്തിയ സതീഷ് നിലവില്‍ ചെന്നൈയിലാണ് സ്ഥിര താമസം.

@mahi7781 @sakshisingh_r ❤️❤️

A post shared by ZIVA SINGH DHONI (@zivasinghdhoni006) on


സിവയുടെ പാട്ട് വൈറലായതിനെക്കുറിച്ച് ധോണിയുടെ പ്രതികരണമാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Top