മീസില്‍സ് റൂബില്ല വാക്‌സിനേഷന്‍ യജ്ഞത്തിന് പിന്തുണയുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍

‘മീസില്‍സ് റൂബില്ല വാക്‌സിനേഷനു പിന്തുണയുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.

വാക്‌സിനേഷന്‍ കാംപെയ്‌നിനെതിരേ വ്യാപകമായ പ്രചാരണങ്ങള്‍ ചില അശാസ്ത്രീയ വീക്ഷണക്കാര്‍ നടത്തുന്നുണ്ട്.

അതിനാല്‍ തന്നെ ശാസ്ത്രീയമായി വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു പ്രചരണം നടത്തിയെങ്കിലും 60 ശതമാനത്തില്‍ താഴെ മാത്രമാണ് ഇതുവരെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് പ്രിയ താരം തന്നെ വാകിസിനേഷന്‍ യജ്ഞത്തിന് പിന്തുണയുമായി എത്തുന്നത്.

സമൂഹം ഒന്നായി നിന്ന് രണ്ട് മാരക രോഗങ്ങളെ ചെറുക്കുന്നതിനുള്ള സമയമാണിതെന്നും അശാസ്ത്രീയ പ്രചാരകരെ മറന്നേക്കൂവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാല്‍ പറയുന്നു.

Top