പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങള്‍ ; തുറന്നടിച്ച് മൈഥിലി

maidhily

കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട മൈഥിലി മാധ്യമങ്ങളെ കുറിച്ച് തുറന്നടിക്കുന്നു. ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും, വിവാദങ്ങളിലും തന്നെയും വലിച്ചിഴയ്ക്കുകയാണ് മാധ്യമങ്ങളെന്നാണ് താരം പറയുന്നത്.

പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും, പേനവെച്ച് കീറിമുറിക്കുകയാണ് അത് പീഡനം തന്നെയാണെന്നും പല വിഷയങ്ങളിലും തന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രതികരിച്ചു കൊണ്ട് താരം പറഞ്ഞു.

വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും, തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നും മൈഥിലി പറയുന്നു. ഇത്തരത്തമൊരു സാഹചര്യത്തിലാണ് ഒന്നും വേണ്ട എന്ന തോന്നലോടെ എല്ലാം വിട്ടുനിന്നത്. സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും ജീവിതമുണ്ട്. സോഷ്യല്‍ മീഡിയ ഈയടുത്ത കാലത്ത് ഉണ്ടായ സാധനമാണ്, താരം കൂട്ടിച്ചേര്‍ത്തു.

Top