പ്രൗഢിയോടെ നിലനിന്ന നവോദയയുടെ പുതിയ ചിത്രം ഒരുങ്ങുന്നു ; നായകന്‍ ഫഹദ്

fahad

ലയാള സിനിമാ നിര്‍മ്മാണ രംഗത്ത് എന്നും മുഴങ്ങി കേള്‍ക്കുന്ന പേരാണ് നവോദയ. ഒരു പിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമാ ലോകത്തിന് നവോദയ സമ്മാനിച്ചത്. ഇപ്പോള്‍ വീണ്ടും പഴയ പ്രതാപം തിരിച്ചു പിടിക്കുവാന്‍ നവോദയ എത്തുകയാണ്. നവോദയ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് ഫഹദ് ഫാസിലായിരിക്കും.

നവോദയ അപ്പച്ചന്റെ മകനും സംവിധായകനുമായ ജിജോ പുന്നോസാണ് ചിത്രം ഒരുക്കുന്നത്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചുണ്ടന്‍ വള്ളത്തെ പശ്ചാത്തലമാക്കിയുള്ളതായിരിക്കും സിനിമയുടെ കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തിലധികമായി ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു താനെന്ന് ജിജോ പറഞ്ഞു. സിനിമയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top