സെക്കൻഡ് ഷോ സിനിമയിൽ വില്ലൻ കഥാപാത്രമായ സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Sidhu r pillai

ലയാള സിനിമയിലെ യുവ നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു സിദ്ധുവിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ഗോവയിലെത്തി
സിദ്ധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

മലയാളത്തിലെ പ്രമുഖ നിർമ്മാതാവായിരുന്ന പി.കെ.ആര്‍ പിള്ളയുടെ മകനാണ് സിദ്ധു.മോഹന്‍ലാലിന്റെ ചിത്രമുൾപ്പെടെ ഒട്ടേറെ ചിത്രങ്ങളുടെ നിർമാതാവായിരുന്നു പി.കെ.ആർ പിള്ള. ദുൽഖർ സൽമാൻ നായകനായ സെക്കന്‍ഡ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില്‍ ശ്രദ്ധേയനായത്. സിദ്ധുവിന്റെ സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.

Top