മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണം നയിക്കാന്‍ മുതിര്‍ന്ന നേതാക്കളെത്തും

cpm

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ ഒരുങ്ങി ഇടതുമുന്നണി.

അടുത്ത മാസം ഒന്ന് മുതല്‍ എല്‍എഡിഎഫ് എംഎല്‍എമാര്‍ മലപ്പുറം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നടത്തും. എംഎല്‍എമാര്‍ക്ക് പഞ്ചായത്തുകളുടെ ചുമതല നല്‍കും. മുതിര്‍ന്ന നേതാക്കളടക്കം മലപ്പുറത്ത് പ്രചരണം നയിക്കാനെത്തും. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന്റേതാണ് തീരുമാനം.

മൂന്നാര്‍ ട്രിബ്യൂണല്‍ ശക്തിപ്പെടുത്താനും ഇടതുമുന്നണി യോഗം തീരുമാനിച്ചു. പുതിയ ചെയര്‍മാനെ നിയമിച്ച് ട്രിബ്യൂണല്‍ പുനസംഘടിപ്പിക്കാനും തീരുമാനമായി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇടതമുന്നണി നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ അമിതപ്രതീക്ഷയില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടത് മുന്നണി നേതൃത്വത്തിന്റെ വലിയ ബാധ്യതയാണ്.Related posts

Back to top