ഒൻപതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിൽ പ്രതി പിടിയില്‍

മ​ല​പ്പു​റം: വാഴക്കാട് ആറു കുട്ടികളടക്കം ഒൻപതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. lചെ​റു​വാ​യൂ​ർ സ്വ​ദേ​ശി ആ​ലി​ക്കു​ട്ടി​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. അ​ട​യ്ക്ക ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​രോ​ധം മൂ​ല​മാ​ണു വീ​ടി​നു തീ​യി​ട്ട​തെ​ന്നു പ്ര​തി പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

വാ​ഴ​ക്കാ​ട് ചെ​റു​വാ​യൂ​രി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടി​നാ​ണ് ആ​ലി​ക്കു​ട്ടി അ​ർ​ധ​രാ​ത്രി തീ​യി​ട്ട​ത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള അ​ട​യ്ക്കാ​ക​ള​ത്തി​നു മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു.
തീയിട്ടപ്പോൾ ഉയർന്ന പുക ശ്വസിച്ച കുട്ടികള്‍ ചുമച്ച് ഒച്ചവച്ചതിനാലാണു വന്‍ ദുരന്തം ഒഴിവായത്.

അടയ്ക്കാ കച്ചവടക്കാരനായ അബൂബക്കറിന്റെ സഹോദരന്റെ കുട്ടികളടക്കമാണു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടികൾ ചുമച്ച് ഒച്ചവച്ചപ്പോൾ വീട്ടുകാർ ഉണർന്നു. നാട്ടുകാരുടെ കൂടെ സഹായത്തോടെയാണു തീ അണച്ചത്.

Top