Malaga stun 10-man Barcelona as Atletico get late draw with Real Madrid

മഡ്രിഡ്: റയല്‍ മാഡ്രിഡിനെതിരെ അത്‌ലറ്റിക്കോയ്ക്ക് തകര്‍പ്പന്‍ ജയം.

85ാം മിനിറ്റില്‍ ഗ്രീസ്മാന്‍ നേടിയ ഗോളില്‍ മഡ്രിഡ് ഡാര്‍ബിയില്‍ റയലിനു തോല്‍വിയോളം പോന്ന ഒരു സമനില 52ാം മിനിറ്റില്‍ പെപ്പെ നേടിയ ഗോളില്‍ റയല്‍ വിജയത്തിലേക്കെന്നുറപ്പിച്ചു നില്‍ക്കവെയായിരുന്നു ഫ്രഞ്ച് സ്‌ട്രൈക്കറുടെ ഗോള്‍.

രണ്ടാം സ്ഥാനത്തുള്ള ബാര്‍സിലോനയ്ക്ക് സുവര്‍ണാവസരവുമായി. മലാഗയെ തോല്‍പിച്ചാല്‍ റയലിനെ ഗോള്‍ശരാശരിയില്‍ മറികടന്ന് അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്കു കയറാം.

സാന്തിയാഗോ ബെര്‍ണബ്യൂവില്‍ കളിയുടെ മിക്ക സമയവും ആധിപത്യം പുലര്‍ത്തിയത് റയല്‍ തന്നെ. എന്നാല്‍ അതു സ്‌കോര്‍ ബോര്‍ഡില്‍ കാണിക്കാന്‍ അവര്‍ക്കായില്ല. തുടക്കത്തില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഷോട്ട് സ്റ്റെഫാന്‍ സാവിക് ഗോള്‍ലൈനില്‍ വച്ച് ഹെഡ് ചെയ്തു രക്ഷപ്പെടുത്തിയത് റയലിനു നിരാശയായി. ഗോള്‍കീപ്പര്‍ യാന്‍ ഒബ്ലാക്കും രണ്ടു വട്ടം അത്‌ലറ്റിക്കോയെ രക്ഷപ്പെടുത്തി.

ഗ്രീസ്മാന്റെ ഒരു ലോങ്‌റേഞ്ചര്‍ സേവ് ചെയ്ത് ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും റയലിനെ കാത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വര്‍ധിത വീര്യത്തോടെ കളിച്ച റയലിനു പ്രതിഫലം കിട്ടി. ക്രൂസിന്റെ ഒരു ഫ്രീകിക്ക് മാര്‍കിങ് മറികടന്ന പെപ്പെ ഗോളിലേക്കു കുത്തിയിട്ടു. എന്നാല്‍ വാശിയോടെ കളിച്ച ഗ്രീസ്മാന്‍ പകരക്കരനായിറങ്ങിയ കൊറയയുടെ പാസില്‍ സാന്തിയാഗോ ബെര്‍ണബ്യൂവിന്റെ സന്തോഷം തീര്‍ത്തു.

Top