മലബാര്‍ സിമന്റ്‌സ് കേസ്; കോടതിയില്‍ നിന്ന് കാണാതായത് 52 രേഖകളെന്ന്. . .

kerala-high-court

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് സംബന്ധിച്ച കേസില്‍ കോടതിയില്‍ നിന്ന് കാണാതായത് 52 രേഖകള്‍. 2012 മുതലുള്ള രേഖകളാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്. ഹര്‍ജികള്‍ കോടതിയിലെത്താതിരിക്കാന്‍ ശ്രമം നടന്നെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. നിയമസഭാ നടപടികളുടെ പകര്‍പ്പുകളും നഷ്ടമായിട്ടുണ്ട്.

മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് പിന്‍വലിക്കണമെന്ന് പ്രതികള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ അനുമതി കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടെങ്കിലും വിജിലന്‍സ് ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസില്‍ സിപിഐഎം എംഎല്‍എ പി.ഉണ്ണിയും പ്രതിയാണ്.

14 കോടിയുടെ ക്രമക്കേട് നടന്ന കേസിലാണ് അട്ടിമറി നടന്നിരിക്കുന്നത്. നേരത്തെ സമര്‍പ്പിച്ച 5 കുറ്റപത്രങ്ങളിലും വിചാരണ ആരംഭിച്ചിട്ടില്ല. പ്രതികള്‍ വാങ്ങിയ സ്റ്റേ നീക്കുവാനും വിജിലന്‍സ് തയ്യാറായിട്ടില്ല. അന്വേഷണം സിബിഐക്ക് വിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനവും മരവിച്ചിരിക്കുകയാണ്.

Top