make in india : kia motors opening manufacturing plant in india

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് ആന്ധ്രപ്രദേശില്‍ നിര്‍മാണ പ്ലാന്റ് തുറക്കാനൊരുങ്ങുന്നു.

പതിനായിരം കോടി മുതല്‍ മുടക്കിലാകും ആന്ധ്രയില്‍ അനന്തപുര്‍ ജില്ലയില്‍ കമ്പനിയുടെ പ്ലാന്റ് ആരംഭിക്കുക. നിലവില്‍ ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്.

ഏഷ്യയില്‍ അതിവേഗം വളരുന്ന മൂന്നാമത്തെ വാഹനവിപണിയാണ് ഇന്ത്യ. വര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മാതൃകമ്പനിയായ ഹ്യുണ്ടായി 1990 മുതല്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

Top