major zebronics tower speaker

സീബ്രോണിക്‌സ് ഇന്ത്യ ‘മേജര്‍’ എന്ന പേരില്‍ പുതിയ ടവര്‍സ്പീക്കറുകള്‍ പുറത്തിറക്കി. ഉയര്‍ന്ന പ്രകടനം നല്‍കുന്ന സൗണ്ട് സിസ്റ്റംതാല്‍പ്പര്യപ്പെടുന്ന ചെറുപ്പക്കാരായ ഓഡിയോ പ്രേമികളെ ഉദ്ദേശിച്ചുള്ളതാണ്‌സൗണ്ട് മോണ്‍സ്റ്റര്‍ ടവര്‍ സ്പീക്കറുകള്‍.

മികച്ച ഡിസൈനിലുള്ള വൂഡന്‍കാബിനറ്റിലാണ് സ്പീക്കറുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഹെഡ്ഡുകള്‍ എളുപ്പത്തില്‍തിരിക്കാനാകുന്ന തിളങ്ങുന്ന ഫ്രണ്ട് പാനലുമുണ്ട്. ഓരോ ടവറിനും കുറഞ്ഞറേഞ്ച് ഫ്രീക്വന്‍സികളുള്ള 16 സെ.മീ. സബ് വൂഫറുകളാണുള്ളത്. ഡ്യൂവല്‍ ടവറുകള്‍ക്ക് 7.6 സെ.മീ.സ്പീക്കര്‍ ഡ്രൈവറുകളുണ്ട്. സമ്പൂര്‍ണ്ണമായ മിഡ്, ഹൈറേഞ്ച് ശബ്ദഫ്രീക്വന്‍സികള്‍ ഇത് നല്‍കും.

70 വാട്‌സ്RMS ആണ്ഔട്ട്പുട്ട്. ശരിയായ ബിറ്റ് ബാസിലൂടെ വീടിനെ ഒരു പാര്‍ട്ടി സ്ഥലമാക്കാന്‍ഒത്തുചേരല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എളുപ്പം സാധിക്കുമെന്നാണ് കമ്പനിപറയുന്നത്. പാര്‍ട്ടിയെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ കരോക്കെയ്ക്കുള്ള മൈക്കുംഇതിലുണ്ട്.

വയര്‍ലെസ് മ്യൂസിക്ക് സ്ട്രീമിംഗിനായി ഇന്‍ബില്‍റ്റ് ബ്ലൂടൂത്തും, TV, DVD പ്ലേയര്‍, കംപ്യൂട്ടര്‍ എന്നിവ പോലുള്ള ഉപകരണങ്ങള്‍ കണക്റ്റുചെയ്യുന്നതിനെ പിന്തുണയ്ക്കുന്നAUX ഉം സ്പീക്കറുകളിലുണ്ട്. കാര്‍ഡ് റീഡര്‍ സ്ലോട്ടുകളുണ്ട്. ഒരു വര്‍ഷത്തെ വാറന്റിയാണ് സീബ്രോണിക്‌സ് നല്‍കുന്നത്. വില 8,787 രൂപ.

Top