ടിവോലിയെ അടിസ്ഥാനപ്പെടുത്തി മഹീന്ദ്രയുടെ പുതിയ കോമ്പാക്ട് എസ്‌യുവി ;ചിത്രങ്ങള്‍ പുറത്ത്

ടിവോലിയെ അടിസ്ഥാനപ്പെടുത്തി പുതിയ മഹീന്ദ്ര കോമ്പാക്ട് എസ്‌യുവി ഈ വര്‍ഷം തന്നെ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. പുതിയ കോമ്പാക്ട് എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എസ്‌യുവിയുടെ കോഡ്‌നാമം S201.

tivoli

അഞ്ചു സീറ്റര്‍ പതിപ്പായെത്തുന്ന S201 ന്റെ മുഖരൂപം പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബമ്പര്‍ ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. പില്ലറുകള്‍ക്ക് കറുപ്പ് നിറമാണെന്നാണ് പറയുന്നത്. റെയിന്‍ സെന്‍സിംഗ് വൈപറുകളും സണ്‍റൂഫും മോഡലില്‍ ഒരുങ്ങുമെന്നാണ് സൂചന.

New-Mahindra-S201

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും പുതിയ മഹീന്ദ്ര എസ്‌യുവി വിപണിയില്‍ എത്തുന്നത്. 108 bhp, 98 bhp എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനം. 1.6 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെയും മഹീന്ദ്ര ഈ അവസരത്തില്‍ വികസിപ്പിക്കുന്നുണ്ട്. അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും കാറില്‍ പ്രതീക്ഷിക്കാം

Top