കോമ്പാക്ട് എസ്‌യുവിയുടെ ടോപ് വേരിയന്റെ TUV300 T10 നെ അവതരിപ്പിച്ച് മഹീന്ദ്ര

TUV300ന്റെ പുതിയ പതിപ്പുമായി മഹീന്ദ്ര വീണ്ടും എത്തിയിരിക്കുന്നു. TUV300 T10 പതിപ്പിനെയാണ് മഹീന്ദ്ര അവതരിപ്പിച്ചത്.

കോമ്പാക്ട് എസ്‌യുവിയുടെ ടോപ് വേരിയന്റാണ് TUV300 T10. ഒരുപിടി പ്രീമിയം ഫീച്ചറുകളും എഎംടി, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുമാണ് പുതിയ പതിപ്പിന്റെ പ്രധാന വിശേഷങ്ങള്‍.

ജിപിഎസ്, യുഎസ്ബി കണക്ടിവിറ്റിയോടെയുള്ള പുതിയ 7 ഇഞ്ച് ടച്ചസ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇമേജ് പ്ലേബാക്ക്, ബ്ലൂടൂത്ത് മ്യൂസിക്, ഓഡിയോ കോളിംഗ്, മഹീന്ദ്ര ബ്ലൂസെന്‍സ്, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍സ്, രണ്ട് ട്വീറ്ററുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മഹീന്ദ്ര TUV300 T10 ന്റെ ഫീച്ചറുകള്‍.

ബ്ലാക് ക്രോം ഇന്‍സേര്‍ട്ടുകളും ഫോഗ് ലാമ്പുകളും ഉൾപ്പെടുന്നതാണ് TUV300 T10 ന്റെ ഫ്രണ്ട് ഗ്രില്‍.

x22-1506046295-mahindra-tuv300-t10-variant-revealed-features-specifications-images-2.jpg.pagespeed.ic.NpqVekHkfL

പുതിയ മെറ്റാലിക് ഗ്രെയ് ഫിനിഷ് നേടിയ അലോയ് വീലുകള്‍, സ്‌പെയര്‍ വീല്‍ കവറുകള്‍, റൂഫ് റെയിലുകള്‍ എന്നിവയും പുതിയ പതിപ്പിന്റെ ഡിസൈന്‍ സവിശേഷതകൾ

കാര്‍ബണ്‍ ബ്ലാക് ഫിനിഷ് നേടിയതാണ് ഫസ്റ്റ്-ഇന്‍-ക്ലാസ് സ്റ്റാറ്റിക് ബെന്‍ഡിംഗ് ഹെഡ്‌ലാമ്പുകള്‍.

പുതിയ പതിപ്പിന്റെ ഉൾവശത്തിലും ഒരുപിടി മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ലംബര്‍ സപ്പോര്‍ട്ട് ലഭിച്ച ഫൊക്‌സ് ലെതര്‍ സീറ്റുകള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM കള്‍, ഡ്രൈവര്‍ സീറ്റ് സ്‌റ്റോറേജ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

x22-1506046326-mahindra-tuv300-t10-variant-revealed-features-specifications-images-5.jpg.pagespeed.ic.aH2dkUyWrM

വെര്‍വ് ബ്ലൂ, ഡയനാമൈറ്റ് റെഡ്, മോള്‍ട്ടന്‍ ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, മജസ്റ്റിക് സില്‍വര്‍, ബോള്‍ഡ് ബ്ലാക്, ബ്രോണ്‍സ് ഗ്രീന്‍ എന്നീ ആറ് നിറഭേദങ്ങളിലാണ് മഹീന്ദ്ര TUV300 T0 ഒരുങ്ങുന്നത്.

റെഡ്, ബ്ലാക്-സില്‍വര്‍, ബ്ലാക് എന്നീ ഡ്യൂവല്‍ ടോണ്‍ കളറുകളും കോമ്പാക്ട് എസ്‌യുവിയില്‍ ലഭ്യമാണ്.

99 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ mHawk 100 ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര TUV300 T10 ന്റെ പവര്‍ഹൗസ്.

x22-1506046285-mahindra-tuv300-t10-variant-revealed-features-specifications-images-1.jpg.pagespeed.ic.npT8lnuI0F

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് പുതിയ പതിപ്പില്‍ മഹീന്ദ്ര ലഭ്യമാക്കുന്നത്.

വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.

അതേസമയം 9.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തുന്ന T8 വേരിയന്റിനെക്കാളും 50,000 രൂപ വിലവര്‍ധനവിലാകും T10 പതിപ്പ് വന്നെത്തുക എന്നാണ് റിപ്പോർട്ടുകൾ.

Top