Mahindra launches new electric car ‘e2oPlus’

ബാംഗ്ലൂര്‍: മഹീന്ദ്ര് ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് പുതിയ വൈദ്യുത കാര്‍ വിപണിയിലിറക്കി. ഇ 20 പ്ലസ് എന്നാണ് കാറിന്റെ പേര്. വില 6.73 ലക്ഷം മുതല്‍ 9.51 ലക്ഷം വരെ.

പൂര്‍ണ്ണമായും വൈദ്യുതി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കാം. കാറിന് മണിക്കൂറില്‍ 85 കിലോമീറ്ററാണ് വേഗത.

പി 2, പി 4, പി 6, പി 8 എന്നീ വിഭാഗങ്ങളില്‍ ഇ 20 പ്ലസ് ലഭിക്കും.

പി 4ന് 6.73 ലക്ഷം രൂപ, പി 6ന് 7.31 ലക്ഷം രൂപ, പി 8ന് 9.51 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

ഈ വര്‍ഷം നാല് വാഹനങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്.ഇനിയും ഇത് തുടരുമെന്നും മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫീസര്‍ അരവിന്ദ് മാത്യു പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കോറല്‍ ബ്ലൂ, സ്പാര്‍ക്കിംങ് വൈന്‍, ആര്‍ട്ടിക് സില്‍വര്‍, സോളിഡ് വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Top