ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് എസ്.യു.വി കെയുവി 100 ഇലക്ട്രിക് പുറത്തിറക്കി

Mahindra ekuv100

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യ ഇലക്ട്രിക് എസ്.യു.വി KUV 100 ഇലക്ട്രിക് പുറത്തിറക്കി. പെട്രോള്‍ ഡീസല്‍ എന്‍ജിനില്‍ നിന്നും ഇലക്ട്രിക്കിലേക്ക് മാറ്റിയതൊഴിച്ചാല്‍ രൂപത്തില്‍ KUV 100 നെക്സ്റ്റില്‍ നിന്ന് മാറ്റങ്ങളൊന്നും ഇലക്ട്രിക് KUVക്കില്ല.

വാഹനത്തിന് കരുത്തേകുന്നത് 30 മോട്ടോറും ലിഥിയം അയോണ്‍ ബാറ്ററി പാക്കുമാണ്. ഒരു മണിക്കുറില്‍ 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയോട് കൂടിയ കെയുവിക്ക് ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കും. അടുത്ത വര്‍ഷത്തോടെ വാഹനം വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തും.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, റിമോര്‍ട്ട് ഡയക്‌നോസ്റ്റിക്‌സ്, കാബിന്‍ പ്രീകൂളിങ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ് എന്നീ സൗകര്യങ്ങള്‍ ഇലക്ട്രിക് KUVയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top