ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് കാറുകളുടെ നിരയൊരുക്കി മഹീന്ദ്ര

mahindra

ഹൈ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍ മോഡലുകള്‍ 2019 അവസാനത്തോടെ വിപണിയിലെത്തും.

നിലവിലുള്ള വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാങ്യങ് മോട്ടോറുമായി ചേര്‍ന്നാണ് നിലവിലുള്ള മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കുക.

ലിഥിയം ഇയോണ്‍ ബാറ്ററികള്‍ ഉപയോഗിച്ചുള്ള മുച്ചക്ര വാഹനങ്ങള്‍ സാങ്യങുമായി ചേര്‍ന്ന് വിപണിയിലിറക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്. 2011ലാണ് മഹീന്ദ്ര ആദ്യത്തെ ഇലക്ട്രിക് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്.

ഇവെരിറ്റോ (സെഡാന്‍), ഇ2O (ഹാച്ച്ബാക്ക്), ഇസുപ്രോ (മിനിവാന്‍) എന്നീ മോഡലുകളാണ് നേരത്തെ ഇലക്ട്രിക് കരുത്തില്‍ പുറത്തിറക്കിയിരുന്നത്.

കെ.യു.വി 100 ഇലക്ട്രിക് പതിപ്പിനൊപ്പം എസ്.യു.വി, ക്രോസവര്‍ മോഡലുകളുടെ ഇലക്ട്രിക് പതിപ്പാവും കമ്പനി പുറത്തിറക്കുന്നതെന്ന് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി സി.ഇ.ഒ മഹീന്ദ്ര ബാബു പറഞ്ഞു.

Top