യൂട്ടിലിറ്റി വാഹന നിരയില്‍ മുന്നില്‍ മഹീന്ദ്ര; 12 മാസത്തിനിടെ വിറ്റത് അഞ്ചു ലക്ഷം വാഹനങ്ങള്‍

നുവരി മാര്‍ച്ച് കാലയളവില്‍ മഹീന്ദ്ര വിറ്റത് 67,805 യൂട്ടിലിറ്റി വാഹനങ്ങള്‍. ബൊലേറോ, സ്‌കോര്‍പിയോ, XUV500, TUV300, KUV100 ഉള്‍പ്പെടുന്നതാണ് മഹീന്ദ്രയുടെ യൂട്ടിലിറ്റി നിര.

കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയില്‍ അഞ്ചു ലക്ഷം വാഹനങ്ങളെ വിറ്റ മഹീന്ദ്ര ആഭ്യന്തര വിപണിയില്‍ എട്ടു ശതമാനം വില്‍പനവളര്‍ച്ചയാണ് കൈയ്യടക്കിയിരിക്കുന്നത്. അതേസമയം മാരുതി വിറ്റത് 63,517 യൂട്ടിലിറ്റി വാഹനങ്ങളെയാണ്. വാര്‍ഷിക കണക്കെടുപ്പില്‍ മാരുതിയാണ് ഇപ്പോഴും മുമ്പില്‍.

Top