മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് ; സംവിധാനം പ്രിയദര്‍ശന്‍

ഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചലച്ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. പ്രിയദര്‍ശനാണ് തമിഴില്‍ ചിത്രം റീമേയ്ക്ക് ചെയ്യുക.

സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയായി നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനും, അപര്‍ണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദും അഭിനയിക്കും.

അടുത്ത മാസം പകുതിയോടുകൂടി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കമ്പം, തേനി എന്നിവിടങ്ങളാണ്.

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിന് രണ്ട് ദേശീയപുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

Top