Mahesh Narayanan’s ‘Take Off’ Movie Trailer Released

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്‌സുമാരുടെ ജീവിതകഥ പറയുന്നു.

ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയലായി ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം.

12 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ എഡിറ്ററുടെ വേഷത്തില്‍ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ.

മലയാളത്തില്‍ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നില്‍ക്കവെ മരണത്തിന് കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷന്‍ ഹൗസാണ് ഈ സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.

2014ല്‍ വിമത അക്രമണത്തില്‍ ആശുപത്രിയില്‍ കുടുങ്ങിയ നാല്‍പ്പതിലേറെ നഴ്‌സുമാര്‍ ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്.

Top