മഹേഷ് ബാബു – മുരുകദോസ് ചിത്രം ‘സ്പൈഡര്‍’ ; പുതിയ ടീസർ പുറത്ത്‌

തെന്നിന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുരുകദോസ്–മഹേഷ് ബാബു ചിത്രം സ്പൈഡറിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രം തെലുങ്കിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകുല്‍ പ്രീതാണ് നായികയായി എത്തുന്നത്.

എസ് ജൈ സൂര്യയുടെ വില്ലൻ ഗെറ്റപ്പ് ആണ് ടീസറിനെ വ്യത്യസ്തമാക്കുന്നത്. ബാറ്റ്മാൻ സീരിസിലെ സ്കെയർക്രൗ വില്ലനോട് സാദൃശ്യമുള്ള ഗെറ്റപ്പ് ആണിത്.

ഹാരിസ് ജയരാജ് സംഗീതവും , പീറ്റര്‍ ഹെയ്നാണ് സംഘട്ടനം നിർവഹിക്കുന്നത്. സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് പ്രൊഡക്ഷന്റെ സഹകരണത്തോടെ എന്‍വിആര്‍ സിനിമാ എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും

Top