ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

gandhi

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

മുംബൈ സ്വദേശിയും അഭിനവ്ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ്ഫട്‌നിസാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ സരണിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.

മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്‌സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്‌സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ വെടിയുതിര്‍ത്തത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

നേരത്തെ ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Top